ഭാര്യയുടെ അറുത്തെടുത്ത തലയുമായി തെരുവിലൂടെ യുവാവ്; ഞെട്ടിത്തരിച്ച് ജനം

Posted on: August 12, 2019 11:49 am | Last updated: August 12, 2019 at 2:42 pm

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. സത്യനാരായണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ എറിഞ്ഞത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.

തുടര്‍ന്ന് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് ഭാര്യയുടെ അറുത്തെടുത്ത തല ഇയാള്‍ അടുത്തുള്ള കനാലിലേക്കു വലിച്ചെറിഞ്ഞു.

തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

അഞ്ചു വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നുവെന്നു പൊപോലീസ് പറഞ്ഞു. ഗാര്‍ഹിക പീഡന മണിക്രാന്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുമ്പ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.ഇതിന്റെ വൈരാഗ്യമാകാം അരുംകൊലയില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.