Connect with us

Malappuram

പ്രവാസികൾ ദുരിതാശ്വാസ വസ്തുക്കൾ കലക്ടറുടെ പേരിൽ അയക്കണം

Published

|

Last Updated

കൊണ്ടോട്ടി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് പ്രവാസികൾ അയക്കുന്ന വസ്തുക്കൾ കലക്ടറുടെയോ അംഗീകൃത എൻ ജി ഒ സംഘടനകളുടെയോ പേരിൽ അയക്കണമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

റിലീഫ് വസ്തുക്കളുമായി ധാരാളം പേർ എയർപോർട്ടിൽ വന്നു തുടങ്ങിയിട്ടുണ്ട്. വസ്തുക്കൾ ഇന്ത്യാ ഗവണ്മൻറ് നോട്ടീസ് പ്രകാരം സംസ്ഥാന ഗവൺമെൻറിനോ അംഗീകൃത എൻ ജി ഒ സംഘടകൾക്കോ മാത്രമേ ഡ്യൂട്ടി അടയ്ക്കാതെ വസ്തുക്കൾ ഇറക്കാൻ അനുവാദം ഉള്ളൂ. അതിനാൽ വസ്തുക്കൾ അയക്കുന്നവർ കലക്ടറുടെ
പേരിൽ സാധനങ്ങൾ അയകക്കേണ്ടതാണ്.

വിദേശത്ത് നിന്നും എക്സ്ട്രാ ലഗേജ് പൈസ കൊടുത്തു കൊണ്ട് വരുന്ന സാധനങ്ങൾ ഇവിടെ എത്തി ഡ്യൂട്ടി കൂടെ അടക്കണം എന്ന നിർദേശം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കലക്ടറുടെ പേരിൽ അയച്ചാൽ ഡ്യൂട്ടി ഒടുക്കാതെ നിമിഷങ്ങൾക്കകം ക്ലിയറൻസ് നടപടികൾ പൂർത്തിയാകുന്നതാണ്.

---- facebook comment plugin here -----

Latest