Connect with us

Kerala

ഒരാഴ്ചക്കിടെ കെ എസ് ഇ ബിയുടെ നഷ്ടം 133.47 കോടി

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുത വിതരണ രംഗത്തുണ്ടായത് 133.47 കോടിയുടെ നഷ്ടം. 720 വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും 1,865 എച്ച് ടി പോളുകള്‍ക്കും, 10,163 എല്‍ ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസം നേരിട്ടു. 1706 സ്ഥലങ്ങളില്‍ എച് ടി ലൈനും 45,264 സ്ഥലങ്ങളില്‍ എല്‍ ടി ലൈനും പൊട്ടിവീണു. സുരക്ഷാ കാരണങ്ങളാല്‍ പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്‌ക്കേണ്ട സ്ഥിതിയാണ്. നിലവില്‍ 11,836 ട്രാന്‌സ്‌ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ടെന്നും കെ എസ് ഇ ബി പറയുന്നു.

 

Latest