Connect with us

Kerala

യൂനുസും കുടുംബവും യാത്രയായത് പുതിയ വീട്ടില്‍ താസിക്കാനുള്ള മോഹം ബാക്കിയാക്കി

Published

|

Last Updated

എടവണ്ണ: പുതിയ വീട്ടില്‍ താസിക്കാന്‍ കഴിയാതെ മോഹങ്ങള്‍ ബാക്കിയാക്കി യൂനസിനെയും കുടുംബത്തെയും പ്രകൃതി കോരിയെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ചാലിയാറിലെ കുത്തൊഴുക്ക് വയലിലേക്ക് കയറി തങ്ങളുടെ വീടിന് സമീപത്ത് പുതിയ വീട് കെട്ടി അതിലേക്ക് താമസം മാറ്റുന്നതിന് മുന്പാണ് മരണം തേടിയെത്തിയത്.

മഞ്ചേരിയിലെ പാണ്ടിക്കാട് റോഡില്‍ പോര്‍ട്ടറായി ജോലിചെയ്യുന്ന യൂനുസിന് ഒരു പെണ്‍കുട്ടിയും മൂന്ന്് ആണ്‍കുട്ടികളുമാണുള്ളത്. തന്റെ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് തകര്‍ന്നു വീഴാറായുള്ള പഴയ വീടിനടുത്തു തന്നെ പുതുതായി ഒരു വീട് പണിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച വീടുപണി ഇനിയും പൂര്‍ത്തിയാക്കാന്‍ യൂനുസിന് ആയില്ല.

മക്കളുടെ പഠനവും നിത്യചെലവും കാരണം വീട് പണി യഥാസമയം ആഗ്രഹിച്ചതുപോലെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പഴയ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന ഇവര്‍ രാത്രിയോടെ വെള്ളം കയറുന്നത് കണ്ട് തൊട്ടടുത്തുള്ള പുതിയ വീട്ടിലെ രണ്ടാം നിലയിലേക്ക് കയറികിടക്കുകയായിരുന്നു. സമീപത്തെ വീട്ടുകാര്‍ അവരുടെ വീട്ടിലേക്ക് വന്നു കിടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടെ കിടന്നുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് അവിടെ തന്നെ നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെ പ്രളയം രണ്ട് കുട്ടികളെ തനിച്ചാക്കി ബാക്കി ജീവന്‍ കവര്‍ന്നത്.