Connect with us

Kannur

മൈക്കിലൂടെ പറഞ്ഞിട്ടും പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ കൂട്ടാക്കുന്നില്ല: മന്ത്രി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: അപകട സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ മൈക്കിലൂടെ പറഞ്ഞിട്ടും പലരും മാറാന്‍ തയാറാകുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ് ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ണൂരിന്റെ ചുമതലയുള്ള മന്ത്രിയാണ് ജയരാജന്‍.

കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി മന്ത്രി പറഞ്ഞു. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളം ആളുകളുണ്ട്.
കണ്ണൂരില്‍ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്.

Latest