തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ മാറ്റി

Posted on: August 9, 2019 11:11 pm | Last updated: August 9, 2019 at 11:11 pm


തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണർക്ക് മാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എം ആർ അജിത് കുമാറിനെ നിയമിച്ചു.
കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന കേസ് അട്ടിമറിക്കാൻ പോലീസ് നടത്തിയ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെത്തുന്നത്. കമ്മീഷറായിരുന്ന ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകും.
ബലറാം കുമാർ ഉപാദ്ധ്യായയെ തെക്കൻ മേഖലാ ഐ ജിയായും, ഹർഷിത അട്ടല്ലൂരിയെ ക്രൈം ബ്രാഞ്ച് ഡി ഐ ജിയായും എച്ച് നാഗരാജുവിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്. കേഡർ മാറ്റത്തിലൂടെ സംസ്ഥാനത്തിലെത്തിയ ദിവ്യ ഗോപിനാഥിനെ ഇൻഫർമേഷൻ ടെക്‌നോളജി എസ് പിയായും നിയമിച്ചു.