Connect with us

Gulf

ഹജ്ജ് കാരവന്‍: ഐ സി എഫ് ഹാജിമാര്‍ മിനയിലെത്തി

Published

|

Last Updated

“മുസ്ദലിഫ കര്‍മവും ധര്‍മവും” എന്ന വിഷയത്തില്‍ കൊട്ടൂകര മുഹ്യിദ്ധീന്‍ സഅദി ക്ലാസെടുക്കുന്നു

മിന: ഹജ്ജ്ജ് കര്‍മങ്ങള്‍ക്കായി സഊദിയിലെ ഐ സി എഫ് ഹാജിമാര്‍ മിനയിലെത്തി. ദമാം, അല്‍ഖോബാര്‍, ജിദ്ദ, റിയാദ്, അല്‍ ഹസ, ജിസാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 360 ഓളം ഹാജിമാരാണ് ഈ വര്‍ഷം മിനയിലെത്തിയിരിക്കുന്നത്. ഹാജിമാര്‍ക്കായി നടത്തിയ പഠന ക്ലാസുകള്‍ക്ക് “മുസ്ദലിഫ കര്‍മവും ധര്‍മവും ” എന്ന വിഷയത്തില്‍ ഐ സി എഫ് നാഷണല്‍ ദഅ്‌വ പ്രസിഡിന്റ് കൊട്ടുകര മുഹ്യിദ്ധീന്‍ സഅദിയും “യൗമുത്തര്‍വ്വിയ്യ” എന്ന വിഷയത്തില്‍ ഹസന്‍ അഹ്‌സനി അല്‍ ഖസീമും, “സംശയ നിവാരണ സെഷനില്‍” റഷീദ് ഉസ്താദും ക്ലാസെടുത്തു.

നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി കോട്ടക്കല്‍ ചീഫ് അമീറും ഐ സി എഫ് സഊദി നാഷണല്‍ ദഅ്‌വ പ്രസിഡന്റ് കൊട്ടൂകര മുഹ്‌യിദ്ധീന്‍ സഅദി, ഐ സി എഫ് നാഷണല്‍ ദഅ്‌വ സെക്രട്ടറി സുബൈര്‍ സഖാഫി എന്നിവര്‍ അസിസ്റ്റന്റ് അമീറുമാരായ സംഘമാണ് ഈ വര്‍ഷത്തെ ഐ സി എഫ് ഹജ്ജ് സംഘത്തെ നയിക്കുന്നത്. സിറാജ് കുറ്റ്യാടിയാണ് കോര്‍ഡിനേറ്റര്‍. ഹാരിസ് ജൗഹരി, സൈദ് സഖാഫി (ദമാം) നൗഫല്‍ നഈമി , അഹ്മദ് കുട്ടി സഖാഫി ഒളമതില്‍ (റിയാദ്), നസ്റുദ്ധീന്‍ സഖാഫി (ജിസാന്‍), സഅദ് അമാനി (അല്‍ഖോബാര്‍) എന്നിവരും സംഘത്തിലുണ്ട്.

Latest