Kerala
വെള്ളത്തില്‍ മുങ്ങി നിലമ്പൂര്‍; രക്ഷാപ്രവര്‍ത്തനംപോലും അസാധ്യം

മലപ്പുറം: പ്രളയത്തില്‍ ജില്ലയിലെ നിലമ്പൂര്‍ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ സ്ഥിതിയാണ്. ചാലിയാറിന്റെ ഇരുകരുകളും കരകവിഞ്ഞ് ഒഴുകുകയാണ്. കാട്ടില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ചാലിയാറില്‍ ജലനിരപ്പുയരാന്‍ കാരണം. നിലമ്പൂരില്‍ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
എന്നാല്‍ പല ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലമ്പൂരിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ അവസ്ഥയെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലമ്പൂര്‍ നഗരം വ്യാഴാഴ്ച മുതല്‍ വെള്ളത്തിനടിയിലാണ്. റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. ചാലിയാറിലെ വെള്ളം കയറി മേഖലയിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായിട്ടുണ്ട്.
മമ്പാട് പഞ്ചായത്തിലെ വടപുറം, മമ്പാട്, ബീമ്പുങ്ങല്‍, തോട്ടിന്റക്കര ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.