എടവണ്ണയില്‍ വീട് തകർന്ന് നാല് പേർ മരിച്ചു

Posted on: August 9, 2019 9:55 am | Last updated: August 9, 2019 at 11:31 am

മലപ്പുറം: എടവണ്ണ കുണ്ടുതോട് വീട് തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്. കുണ്ടുതോട് സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ കുട്ടശ്ശേരി യൂനുസ് ബാബു (40) , ഭാര്യ മഞ്ചേരിയില്‍ പോര്‍ട്ടറായിരുന്ന മഞ്ചേരിയിലെ പരേതനായ ചെറാട്ടു തൊടി ഉമ്മര്‍ എന്നവരുടെ മകള്‍ നുസ്രത്ത്, മക്കളായ ഫാത്തിമ സന, ഷാനില്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

മൂന്ന് മണിക്ക് കുണ്ടുതോട് ജി എം എല്‍ പി സ്‌കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വക്കും.

തറവാട്ട് വീട്ടില്‍ നിന്നും സുരക്ഷിതമാവാന്‍ പുതിയ വീട്ടിലേക്ക് മാറി താമസിച്ചതായിരുന്നു.