Kozhikode
കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേര്‍ മരിച്ചു. കുറ്റ്യാടി സിറാജുല്‍ഹുദ ഭാരവാഹി മാക്കൂല്‍ മുഹമ്മദ് ഹാജി, അധ്യാപകനായ ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
കാപ്പുങ്കര വയലില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കുറ്യാടി സിറാജുല്‍ഹുദ പള്ളിയില്‍ വെള്ളം കയറിയത് വൃത്തിയാക്കിയ ശേഷം മുഹമ്മദ് ഹാജിയും മകനും അയല്‍വാസിയായ ശരീഫ് സഖാഫിയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളക്കെട്ടില്‍ വീണ ശരീഫ് സഖാഫിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ഹാജിയും മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----