ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു

Posted on: August 8, 2019 12:55 pm | Last updated: August 8, 2019 at 12:55 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലത്തെ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 11 ഷട്ടറുകളാണ് ആദ്യം തുറന്നത്. എന്നാല്‍, ജലനിരപ്പ് വീണ്ടുമുയര്‍ന്നതിനാല്‍ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ പരിസര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.