അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സിനിമാ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

Posted on: August 8, 2019 10:04 am | Last updated: August 8, 2019 at 1:32 pm

തൃശൂര്‍: അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സിനിമാ സംവിധായകന്‍ നിഷാദ് ഹസനെ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്ന് കണ്ടെത്തി. മര്‍ദനത്തില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷയെയും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിഷാദിനെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എന്താണ് കാരണമെന്നോ അറിവായിട്ടില്ല. കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയാണ് നിഷാദിനെ ചിറ്റിലപ്പള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത, നിഷാദ് സംവിധായകനും നായകനുമായ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്ക് പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോകല്‍.