Saudi Arabia
ഹജ്ജ് : ഹാജിമാരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരി ഒരുങ്ങി

മിന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹാജിമാരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി കഴിഞ്ഞു. മക്കയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് തീർത്ഥാടകർ ബസ്സുകളിലും കാല്‍നടയായുമാണ്
ഇബ്രാഹീമീ സ്മരണ പുതുക്കി ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാർ ദുൽഹിജ്ജ ഏഴ് മുതൽ ടെന്റുകളുടെ നഗരിയായ മിനയിലെത്തിച്ചേരും. മിനയില്‍ രാപാര്‍ത്തശേഷം ദുൽഹിജ്ജ ഒൻപതിന് ശനിയാഴ്ച്ച സുബഹി നമസ്കാര ശേഷം അറഫയിലേക്ക് നീങ്ങുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാവും. ശനിയാഴ്ച്ചയാണ് ചരിത്രപ്രസിദ്ധമായ അറഫ സംഗമം നടക്കുക
കൂടുതൽ തീർത്ഥാടകർക്ക് മിനായിൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ബഹുനില ടെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് ബഹുനില ടെന്റുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ നിന്നെത്തിയ മൂന്നര ലക്ഷം തീര്ഥാടകർക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഏറെ പുതുമയോടെയാണ് മിനായിൽ ബഹുനില ടെന്റുകൾ ഒരുക്കിയിരിക്കുന്നത്. നിലവിലുളളതിനെക്കാൾ നാൽപത് ശതമാനം സ്ഥലസൗകര്യവും ഈ ടെന്റുകൾക്കുണ്ട്.

കനത്ത തിരക്കുകൾ ഒഴിവാക്കുന്നതിനായി ഹാജിമാർ വ്യാഴ്ച്ചമുതൽ തന്നെ മിനായിലെ ടെന്റുകളിൽ എത്തിച്ചേരും. ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക സമയ ക്രമീകരണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ മുഴുവൻ ഹാജിമാരും മദീന സന്ദശനം പൂർത്തിയാക്കി ഇതിനകം തന്നെ മക്കയിലെത്തിയിട്ടുണ്ട്.
ആഭ്യന്തര ഹാജിമാർക്കായി മിനായിൽ 240 തമ്പുകളാണ് ഈ വർഷം ഒരുക്കിയിട്ടുള്ളത്. ഇരുനൂറിലധികൾ സർവീസ് സ്ഥാപനങ്ങളാണ് ആഭ്യന്തര ഹാജിമാർക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ടെന്റുകളിൽ 190 എണ്ണം അൽളിയാഫ കാറ്റഗറിയിലെ തീർഥാടകർക്കും 50 ടെൻറുകൾ ഇക്കോണമി – ഒന്ന് കാറ്റഗറിയിലെ ഹാജിമാർക്ക് വേണ്ടിയുള്ളതുമാണ്. ഈ വർഷം ഇക്കോണമി ക്ലാസ് രണ്ട് കാറ്റഗറിയിലെ തീർത്ഥാടകരുടെ താമസം അസീസിയയിലെയും മിനായ്ക്കു സമീപമുള്ള ഹോട്ടലുകളിലുമാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
അടിയന്തിര സാഹചര്യങ്ങളിൽ വിദഗ്‌ധ ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപ്രത്രിയിൽ എത്തിക്കുന്നതിനായി മിനായിലെ അൽത്വവാരി ആശുപ്രത്രിയിൽ ആരോഗ്യ മന്ത്രാലയം പ്രത്യേക ഹെലിപ്പാഡ് സജ്ജീകരിച്ചിട്ടുണ്ട്,കൂടാതെ അറഫാ, മക്ക എന്നിവിടങ്ങളിലും പ്രത്യേക ഹെലിപ്പാഡുകൾ സജ്ജമായിട്ടുണ്ട്.
മിനാ നഗരം പൂർണ്ണമായും സുരക്ഷാ സൈനിക വലയത്തിലാണുള്ളത്. മിനായിൽ മുഴുവൻ സമയവും ആകാശ നിരീക്ഷണം ശക്തമായിട്ടുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാതെ മിനയിലെത്തുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
മസ്ജിദുൽ ഹറമിലും പുണ്യ നഗരികളും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. നാല്‍പത്തി രണ്ട് ഡിഗ്രിക്ക് മുകളിലാണ് ശരാശരി ചൂട്. കനത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഹാജിമാർക്ക് ഹജ്ജ് മന്ത്രാലയം പ്രത്യേക കുടകളും നൽകി വരുന്നുണ്ട്.
---- facebook comment plugin here -----