Kerala
പി എസ് സി പരീക്ഷയിലെ ക്രമക്കേട്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂനിറ്റാണ് അന്വേഷണം നടത്തുക. അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പി എസ് സി കത്തു നല്‍കിയിരുന്നു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ കത്തിക്കുത്തു കേസില്‍ പ്രതികളായ മൂന്നു പേര്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പു നടത്തിയാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയതെന്ന് പി എസ് സി നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു.
---- facebook comment plugin here -----