Kerala
കാര്‍ഷിക വായ്പയിലുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി

തിരുവനന്തപുരം: കാര്‍ഷിക വായ്പയിലുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ബേങ്കേഴ്‌സ് സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കാര്‍ഷിക വായ്പയിലുള്ള ജപ്തി നടപടികളെല്ലാം ബേങ്കുള്‍ നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം അറിയിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റവന്യൂ റിക്കവറി നടപടികളെല്ലാം നിര്‍ത്തിവെക്കും. പുനക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടികളുണ്ടാകില്ല. വായ്പ പരിധികള്‍ പരിശോധിക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ ഉപസമിതികള്‍ രൂപവത്ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----