Connect with us

Ongoing News

പോലീസ് അട്ടിമറിക്കെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി

Published

|

Last Updated

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് വേണ്ടി പോലീസ് ഒത്തുകളിക്കുന്നതിൽ പ്രതിഷേധിച്ച്
തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാർച്ച്

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഒത്തുകളിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേസിന്റെ തുടക്കം മുതൽ അട്ടിമറി നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച പ്രകടനം വെള്ളയമ്പലം വഴി ഡി ജി പി ഓഫീസിലേക്ക് എത്തി. പോലീസ് ആസ്ഥാനത്തിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി കേസ് എത്തിക്കാൻ ഒത്തുകളിച്ച മ്യൂസിയം സി ഐ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുകയും അവരെ കേസിൽ പ്രതി ചേർക്കണമെന്നും കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.