Kerala
കനത്ത മഴ: വയനാട്ടില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കനത്ത മഴയില്‍ രാവിലെ വയനവാട് അമ്പലവയല്‍ കരിങ്കുറ്റിയില്‍ മണ്‍ഭിത്തി തകര്‍ന്ന വീണ് ഒരാള്‍ മരിച്ചിരുന്നു. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയായിരുന്നു അപകടം. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
---- facebook comment plugin here -----