National
കശ്മീരിനെ വലിച്ചുകീറിയല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 രാഷ്ട്രപതിയെകൊണ്ട് റദ്ദ് ചെയ്യിപ്പിച്ച് ഉത്തരവ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് ഒരു ദിവസത്തിനകം പ്രതികരിച്ച് രാഹുല്‍ ഗാ്ന്ധി എം പി. കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനയെ ലംഘിച്ചു കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ്. അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച് മുതല്‍ രാഹുല്‍ തുടരുന്ന മൗനം വലിയ വാര്‍ത്തയായിരുന്നു.