National
ആഭ്യന്തരമന്ത്രി കുതിരയുടെ മുമ്പില്‍ വണ്ടികെട്ടാന്‍ ശ്രമിക്കുന്നു; കശ്മീര്‍ ബില്ലില്‍ കടുത്ത വിമര്‍ശനവുമായി ഡി എം കെ

ന്യൂഡല്‍ഹി: കശ്മീര്‍ ബില്ലില്‍ മേല്‍ നടക്കുന്ന ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് ഡി എം കെ അംഗം ടി ആര്‍ ബാലു. രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ആഭ്യന്തരമന്ത്രി കുതിരയുടെ മുമ്പല്‍ വണ്ടി കെട്ടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“എന്റെ സുഹൃത്ത് ഫാറൂഖ് അബ്ദുല്ല എവിടെയാണെന്ന് എനിക്കറിയില്ല. വീട്ടുതടങ്കലിലാണോ അല്ലയോ എന്നറിയില്ല. എവിടെയാണ് ഉമറും മെഹ്ബൂബയും? ഞങ്ങള്‍ക്കറിയില്ല.” ഫാറൂഖ് അബ്ദുള്ളല്ല സഭയില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി ബാലു പറഞ്ഞു.
ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചെന്നും ചൗധരി കുറ്റപ്പെടുത്തി. എന്നാല്‍ പാക് അധീന കശ്മീരും ഇന്ത്യയുെ ഭാഗമാണെന്നും ജീവന്‍ കൊടുത്തും അത് സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ ലംഘിച്ചു