Connect with us

National

കശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഭരണ, പ്രതിപക്ഷ വാഗ്വാദത്തിനിടെ ചര്‍ച്ച ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീര്‍ വിഭജന ബില്ലിനും പ്രത്യേക പദവി റദ്ദാക്കുന്ന 370 റദ്ദാക്കുന്ന ഉത്തരവിനും പുറമെ കശ്മീരില്‍ സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള ബില്ലും അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.  എല്ലാ വിഷയങ്ങള്‍ക്കും ചര്‍ച്ചയില്‍ മറുപടി പറയാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ചര്‍ച്ചക്ക് തുടക്കമിടുകയായിരുന്നു.

ബില്‍ നിയമ വിരുദ്ധമാണെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് ചൗധരി പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചെന്നും ചൗധരി കുറ്റപ്പെടുത്തി.

എന്നാല്‍ എന്ത് നിയമമാണ് ലംഘിക്കപ്പെട്ടതെന്ന് ചോദിച്ച് അമിത് ഷാ പ്രതിപക്ഷത്തോടെ കയര്‍ത്തു. ജമ്മുകശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യഘടകമായി കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലേയെന്നും ഷാ ചോദിച്ചു. പാക് അധീന കശ്മീരും ഇന്ത്യയുെ ഭാഗമാണെന്നും ജീവന്‍ കൊടുത്തും അത് സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

.

---- facebook comment plugin here -----

Latest