National
ജമ്മു കാശ്മീരില്‍ 8000 സൈനികരെ കൂടി വിന്യസിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിന് പിന്നാലെ കാശ്മീരില്‍ സേനാവിന്യാസം കൂടുതല്‍ ശക്തമാക്കി. 8000 സൈനികരെ കൂടി വ്യോമമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 35000 സൈനികരെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു. ഇതിന് പുറമെയാണ് എന്ന് 8000 പേരെ കൂടി കാശ്മീരില്‍ എത്തിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുവാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രം അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവെക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. തീവ്രവാദ ഭീഷണി നേരിടുന്ന സംസ്ഥാനമെന്ന നിലയില്‍ അതീവ ജാഗ്രതയാണ് കേന്ദ്രം പുലര്‍ത്തുന്നത്.
---- facebook comment plugin here -----