കാശ്മീര്‍: കേന്ദ്രത്തെ പിന്തുണച്ച് അരവിന്ദ് കെജരിവാള്‍

Posted on: August 5, 2019 2:06 pm | Last updated: August 5, 2019 at 2:06 pm

ന്യൂഡല്‍ഹി: ജമ്മു കാശമീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും ഇത് ജമ്മു കാശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം എതിര്‍ക്കുമ്പോഴാണ് ബിജെപിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന അരവിന്ദ് കെജരിവാള്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിക്ക് സ്വയം ഭരണാധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാറുമായി കെജരിവാള്‍ നിയമ യുദ്ധത്തിലാണ്. അതിനിടയില്‍ കാശ്മീര്‍ വിഷയത്തില്‍ ബിജെപിക്ക് പിന്തുണ നല്‍കിയത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.