National
ചാന്ദ്രയാന്‍ രണ്ട് കണ്ട ഭൂമി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ എസ് ആര്‍ ഒ

ബെംഗളൂരു: ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തു വച്ചെടുത്ത ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ഭൂമിയുടെ നീല നിറത്തിലുള്ള മനോഹര ചിത്രങ്ങളാണിവ. പേടകത്തിലെ വിക്രം ലാന്‍ഡര്‍ എല്‍ 14 കാമറ ഉപയോഗിച്ച് എടുത്തവയാണിതെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുകയെന്ന ദൗത്യവുമായി ജൂലൈ 22ന് ഉച്ചക്കു ശേഷം 2.43ഓടെയാണ് വിക്ഷേപിച്ചത്. ആദ്യം ജൂലൈ 14നായിരുന്നു ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
---- facebook comment plugin here -----