എഫ് ഐ ആറില്‍ കൃത്രിമം; ചുമത്തിയിരിക്കുന്നത് പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Posted on: August 4, 2019 2:59 pm | Last updated: August 4, 2019 at 10:10 pm

തിരുവനന്തപുരം: വാഹനമിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ കൃത്രിമം. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ തയാറാക്കിയിട്ടുള്ളത്. വാഹനമോടിച്ച സര്‍വേ ഡയറക്ടര്‍ ശ്രീറാമിന്റെയോ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെയോ പേര് ഇതിലില്ല. മദ്യപിച്ചതായും പരാമര്‍ശമില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ (മനപ്പൂര്‍വമല്ലാത്ത നരഹത്യ), 279 (അമിത വേഗതയില്‍ അപകടകരമാം വിധം വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ശ്രീറാമിനെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാണെന്നാണ് ആക്ഷേപം.