Kerala
ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിള്‍ എടുക്കാത്ത പോലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോാലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു .
സംസ്ഥാന പോലീസ് മേധാവിക്കൊപ്പം സിറ്റി പോലീസ് കമ്മീഷണറും ഉടന്‍ അന്വേഷണം നടത്തണം. പത്തു വസത്തിനകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. മ്യൂസിയം പോലീസാണ് ഗുരുതര വീഴ്ച വരുത്തിയത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.
മ്യൂസിയം പോലീസിന്റെ ഇടപെടല്‍ വഴി ഉന്നത ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പരാതിയില്‍ പറയുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് കമ്മീഷന്‍ ഇടെപെടല്‍.