Kerala
പരിശോധിച്ച ഡോക്ടറുടെ നിര്‍ണായക വെളിപ്പെടുത്തല്‍; ശ്രീറാമിന്റെ രക്തസാംപിളുകളെടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്ന്

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടശേഷം ആശുപത്രിയിലെത്തിച്ച സര്‍വേ ഡയറക്ടര്‍ വെങ്കിട് ശ്രീറാമിന്റെ രക്തസാംപിളുകള്‍ പരിശോധനക്കെടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാമിനെ പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ശ്രീറാം പരിശോധനക്കായി ഇരുന്നപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നി .ഇക്കാര്യം താന്‍ അദ്ദേഹത്തെ കൊണ്ടു വന്ന പൊലീസുദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാല്‍ രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ല. അതേസമയം ജനറല്‍ ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ടുവന്ന ശ്രീറാമിന്റെ സുഹൃത്ത് പെണ്‍ സുഹൃത്ത് വഫ ഫിറോസിന്റെ രക്തസാംപിളുകള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ഇവരുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. അമിത വേഗതയില്‍ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളുടമൊഴിയുണ്ടായിരുന്നു.