Gulf
യു എ ഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: യു എ ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബി മാസം ദുല്‍ഹിജ്ജ ഒന്‍പത് മുതല്‍ 12 വരെയാണ് യു എ ഇയിലെ ബലിപെരുന്നാള്‍ അവധി.
വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിനാല്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 11 ആയിരിക്കും ഗള്‍ഫിലെ ബലി പെരുന്നാള്‍. ഓഗസ്റ്റ് 10 മുതല്‍ 13 വരെയായിരിക്കും യു എ ഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ ഏകീകരിച്ചുകൊണ്ട് നേരത്തെ യു എ ഇ മന്ത്രിസഭയുടെ പ്രഖ്യാപനം പുറത്തുവന്നിരുന്നു.
---- facebook comment plugin here -----