ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അഭിഭാഷകനെ വെന്റിലേറ്ററില്‍നിന്നും മാറ്റി

Posted on: August 2, 2019 1:35 pm | Last updated: August 2, 2019 at 7:40 pm

ലക്‌നോ: അപകടത്തില്‍ പരുക്കേറ്റ് ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍
ചിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതേ സമയം അഭിഭാഷകന്റെ ആരോഗ്യനില പുരോഗതിയുണ്ടായതിനാല്‍ അഭിഭാഷകനെ വെന്റിലേറ്ററില്‍നിന്നും മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇരുവരുടേയും ചികിത്സ ഇവിടെത്തന്നെ തുടരാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച രാവിലെ ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.