Connect with us

National

'എന്നെ വിശ്വസിക്കു, പാഞ്ഞുവരുന്നത് മാന്ദ്യത്തിന്റെ അതിവേഗ തീവണ്ടി' ; പ്രധാനമന്ത്രിക്ക് രാഹുലിന്റെ മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നത് കടുത്ത മാന്ദ്യത്തിന്റെ കാലമാണെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നല്‍കുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.

മിസ്റ്റര്‍ പിഎം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുല്‍ കുറിപ്പ് തുടങ്ങുന്നത്. സമ്പദ്ഘടന പാളം തെറ്റിയിരിക്കുകയാണ്. പ്രതീക്ഷയുടെ ഒരു കണിക പോലും കാണാനാകുന്നില്ല. പ്രതീക്ഷയുടെ വെളിച്ചം കാണുന്നുണ്ടെന്നാണ് താങ്കളുടെ കഴിവുകെട്ട ധനമന്ത്രി താങ്കളോട് പറയുന്നതെങ്കില്‍ താങ്കള്‍ എന്നെ വിശ്വസിക്കു. മാന്ദ്യത്തിന്റെ തീവണ്ടിയാണ് അതിവേഗത്തില്‍ കടന്നുവരുന്നത്-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Latest