വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശുഹൈബിന്റെ കുടുംബം

Posted on: August 2, 2019 11:29 am | Last updated: August 2, 2019 at 2:30 pm

കണ്ണൂര്‍: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുക്കുമെന്നും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും ശുഹൈബിന്റെ കുടുംബം.

തന്റെ മകനെ കൊന്നവരും ഗൂഡാലോചന നടത്തിയവരും ഇപ്പോഴും വിലസി നടക്കുന്നുണ്ട്. അവരിനിയും പിടിക്കപ്പെട്ടിട്ടില്ല. പ്രതികള്‍ പിടിക്കപ്പെടും എന്ന് ഭയന്നാണ് ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി വക്കീലിനെ വച്ച് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മുഹമ്മദ് പറഞ്ഞു.