Connect with us

National

ഉന്നാവോ പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ യു പി സര്‍ക്കാര്‍ സഹായധനം കൈമാറി

Published

|

Last Updated

ലഖ്‌നോ: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഉന്നാവോ പെണ്‍കുട്ടിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായധനം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്കാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ കൈമാറിയത്. 20 ലക്ഷം രൂപ പെണ്‍കുട്ടിക്കും അഞ്ച് ലക്ഷം രൂപ മാതാവിനുമായാണ് നല്‍കിയത്.

ഉന്നവോ പെണ്‍കുട്ടിയുടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി ഇന്ന് ശക്തമായ ചില ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു പെണ്‍കുട്ടിക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നത്. ഇത് പാലിച്ചുകൊണ്ടാണ് ഇന്ന് രാത്രിയില്‍ തന്നെ സര്‍ക്കാര്‍ ചെക്ക് കൈമാറിയിരിക്കുന്നത്.

പെന്‍കുട്ടിയെ ബി ജെ പി എം എല്‍ എ പീഡിപ്പിച്ചതിന്റെയും പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളുടെയു വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Latest