Connect with us

Ongoing News

പി വി അബ്ദുല്‍ വഹാബ് രാജ്യസഭയിലെത്തിയത് ആകെ 14 ദിവസം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: വളരെ നിര്‍ണായകമായ നിയമ നിര്‍മാണങ്ങള്‍ക്ക് സമയംക്രമീകരിച്ച പാര്‍ലിമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുല്‍ വഹാബും മുസ്‌ലിം ലീഗ് സീറ്റ് വിട്ട് കൊടുത്ത് എം പിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും ആകെ ഹാജരായത് 14 ദിവസം മാത്രം. രാജ്യസഭ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഹാജര്‍ വിവരങ്ങളിലാണ് വര്‍ഷകാല സമ്മേളനത്തില്‍ ആകെയുള്ളയുള്ള മുപ്പത് ദിവസങ്ങളില്‍ അബ്ദുല്‍ വഹാബും ജോസ് കെ മാണിയും പകുതി ദിവസം പോലും രജസ്റ്ററില്‍ ഒപ്പുവച്ചിട്ടില്ലെന്ന് കാണിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള മറ്റു എം പിമാര്‍ ഹാജര്‍നിലയില്‍
ഇവരെക്കാള്‍ വളരെ മുന്നിലാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇടത് പിന്തുണയോടെ എം പിയായ എം പി വീരേന്ദ്ര കുമാറിനും ഹാജര്‍ നില കുറവാണ്. ആകെ 18 ദിവസം മാത്രമാണ് വീരേന്ദ്രകുമാര്‍ സഭയിലെത്തിയത്. മുപ്പത് ദിവസത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റു രാജ്യസഭ എം പിമാരുടെ ഹാജര്‍ നിലയില്‍ എ കെ ആന്റണി, എളമരം കരീം, കെ കെ രാകേഷ്, വയലാര്‍ രവി, സോമപ്രസാദ് എന്നിവര്‍ക്ക് ഒരു ഹാജരും നഷ്ടമായിട്ടില്ല. ബിനോയ് വിശ്വം രണ്ട് ദിവസമാണ് സഭയിലെത്താതിരുന്നത്.

Latest