അബുദാബി- അജ്മാന്‍ ബസ് സര്‍വ്വീസ് നാളെ ആരംഭിക്കും

Posted on: July 31, 2019 8:59 pm | Last updated: July 31, 2019 at 8:59 pm

അജ്മാന്‍: അബുദാബി – അജ്മാന്‍ പബ്ലിക് ബസ് സര്‍വീസ് നാളെ ആരംഭിക്കും. ബസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇരു എമിറേറ്റുകളും ധാരണാപത്രത്തില്‍ ഒപ്പിട്ടു. അജ്മാനില്‍ താമസിച്ച് അബുദാബിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതുതായി ആരംഭിക്കുന്ന ബസ് സര്‍വീസ് ഉപകാരപ്പെടും. 30 ദിര്‍ഹമാണ് ഒരു വശത്തേക്കുള്ള യാത്രാനിരക്ക്. മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളാണ് ദിനംപ്രതി അജ്മാനില്‍ നിന്ന് അബുദാബിയിലേക്ക് പോയിവരുന്നത്.