Connect with us

Gulf

42 വര്‍ഷത്തെ പ്രവാസ ജീവിതം: മുഹമ്മദലി ഹാജി ഒടുവില്‍ നാട്ടിലേക്ക്

Published

|

Last Updated

അബുദാബി: നാല് പതിറ്റാണ്ട് പ്രവാസത്തിന്റെ ചൂടും ചൂരും സുഖവും ദുഃഖവും അനുഭവിച്ച വൈലത്തൂര്‍ മുഹമ്മദലി ഹാജി പ്രവാസം അവസാനിപ്പിക്കുന്നു. 1977ല്‍ പതിനാലാം വയസ്സില്‍ ബോംബെയില്‍ നിന്ന് കപ്പലിലാണ് ഹാജിപ്രവാസലോകത്തെത്തുന്നത്.

ദുബൈ സീപോര്‍ട്ടില്‍ കപ്പലിറങ്ങി നേരെ പോയത് അജ്മാനിലെ സ്വദേശി വീട്ടിക്കേ്. അവിടെ നാലു വര്‍ഷം ജോലി ചെയ്തു. 1989 മുതല്‍ എട്ട് വര്‍ഷം അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലും 18 വര്‍ഷം അബുദാബി പ്രതിരോധ മന്ത്രാലയത്തിലും സേവനം ചെയ്തു. പിന്നീട് സ്വന്തമായി ട്രാന്‍സ്‌പോര്‍ട് സര്‍വീസ് തുടങ്ങി.
ഐ സി എഫിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. നിരവധി തവണ പ്രവാസ മണ്ണില്‍ നിന്ന് ഹജ്ജിനും ഉംറക്കും അമീറായി പോകാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.