സഹപാഠികള്‍ക്കൊപ്പം ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

Posted on: July 31, 2019 1:46 pm | Last updated: July 31, 2019 at 1:46 pm

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. വാഴക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദ് ആണ് ഒഴുക്കില്‍ പെട്ടത്. സഹപാഠികള്‍ക്കൊപ്പമാണ് അരവിന്ദ് പുഴയിലെത്തിയത്.

അരവിന്ദിനൊപ്പം സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളാണ് പുഴയില്‍ കുളിക്കാനെത്തിയത്. . കുളിക്കുന്നതിനിടെ അരവിന്ദ് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വിദ്യാര്‍ഥിക്കായി നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.