എ സമ്പത്തിന് പുതിയ പദവി; ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി

Posted on: July 30, 2019 8:26 pm | Last updated: July 31, 2019 at 10:12 am

ന്യൂഡസല്‍ഹി: മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും.

സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്രസംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടത് സിപിഎമ്മിന് കനത്ത ആഘാതമായിരുന്നു.