കണ്ണൂരിൽ ജയിലിൽ നിന്നിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Posted on: July 29, 2019 11:19 pm | Last updated: July 30, 2019 at 10:42 am

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്ന കട്ട  റൗഫ് (26) ആണ്  വെട്ടേറ്റ് മരിച്ചത്. എസ് ഡി പി ഐ നേതാവ് ഫറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റൗഫ്. രാത്രി പത്ത് മണിയോടെയാണ് സംഭവം

മൂന്ന് മാസം മുമ്പ് ഇയാൾ എട്ട് കിലോ കഞ്ചാവുമായി കണ്ണൂരിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായും പിടിക്കപ്പെട്ടിരുന്നു.

ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് റൗഫിനെ ആക്രമിച്ചത്.  ദേഹത്ത് ആഴത്തിലുള്ള വെട്ടുകളേറ്റിട്ടുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലുമാണ്.

സംഭവത്തിൽ  കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.