Connect with us

Gulf

ഹജ്ജ് : പുണ്യഭൂമിയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

Published

|

Last Updated

മക്ക/മദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുണ്യ ഭൂമിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായി സഊദി പാസ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചു .വിമാന മാര്‍ഗ്ഗമാണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത്.

ജിദ്ദയിലെയും മദീനയിലെയും ഹജ്ജ് ടെര്‍മിനല്‍ വഴി 10,20,562 പേരും റോഡ് മാര്‍ഗ്ഗം 53842 പേരും കപ്പല്‍ വഴി 10358 തീര്‍ഥാടകരുമാണ് എത്തിയത്. തീര്‍ഥാടകരുടെ എണ്ണവും വര്‍ധിച്ചതോടെ ഇരു ഹറമുകളിലും പരിസരങ്ങളിലും വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ കുവൈറ്റ്, ബഹ്‌റൈന്‍ , യു.എ.ഇ ,ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും എത്തിത്തുടങ്ങും