ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു

Posted on: July 29, 2019 9:27 pm | Last updated: July 29, 2019 at 9:27 pm

റിയാദ് : സഊദി രാജകുടുംബാഗവും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനുമായ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (95) അന്തരിച്ചു.

സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.സഊദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ബന്ദര്‍ രാജകുമാരന്‍ .ഇതുവരെ രാജ്യത്തിന്റെ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെ വഹിച്ചിട്ടില്ല