ബി ജെ പി ശ്രീരാമനെ ഭീതിയുടെ പ്രതീകമാക്കുന്നു: കെ മുരളീധരൻ

Posted on: July 28, 2019 8:07 am | Last updated: July 28, 2019 at 2:14 pm

കോഴിക്കോട്: പച്ച മനുഷ്യനായ ശ്രീരാമന്റെ പേര് ഭീതിയുടെ പ്രതീകമാക്കിയതിന് കാരണം ബി ജെ പിയാണെന്ന് കെ മുരളീധരൻ എം പി. ജില്ലാ കോൺഗ്രസ് ഓഫീസിൽ നടന്ന 11ാംമത് പി സി രാധാകൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മതത്തിൽ വിശ്വസിക്കാൻ നിർബന്ധിക്കുന്നതും ഭീഷണിപെടുത്തുന്നതും ഭരണഘടനക്കും മതത്തിനുമെതിരാണ്. ശ്രീരാമന്റെ പേരിൽ ആരാധനാലയങ്ങൾ തകർത്തവരാണ് ഈ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും മോദി സ്തുതിയാണ് കേൾക്കാനുള്ളത്. തരംതാണ സംസ്‌കാരത്തിലേക്ക് ബി ജെ പി എത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിന് നികത്താനാവാത്ത വിടവാണ് പി സി രാധാകൃഷ്ണന്റേതെന്നും താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന് ശക്തി പകരുന്നതിന് അദ്ദേഹം വളരെയധികം പ്രയത്‌നിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഡി സി സി പ്രസിഡന്റ്ടി സിദ്ദീഖ്, മുൻ പ്രസിഡന്റ കെ സി അബു, യു ഡി ഫ് ചെയർമാൻ അഡ്വ. പി ശങ്കരൻ അഡ്വ. പ്രവീൺ കുമാർ, കെ പി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ, ജോയി മാളിയേക്കൽ, കുഞ്ഞുമൊയ്തീൻ, ബാലകൃഷ്ണൻ, കെ, പ്രവീൺ കുമാർ ജില്ലയിൽ നിന്നുള്ള നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.