ബഹ്‌റൈനില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

Posted on: July 27, 2019 11:13 pm | Last updated: July 27, 2019 at 11:13 pm

മനാമ: ബഹ്‌റൈനില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേരെയാണ് ബഹ്‌റൈന്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം വധശിക്ഷക്ക് വിധേയരാക്കിയത്.

ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദിയുടെ ഉദ്ദരിച്ചാണ് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദം, പോലീസുകാരനെ കൊലപ്പെടുത്തല്‍ എന്നീ കേസില്‍ രണ്ടു പേരുടേയും ,പള്ളി ഇമാമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളുടെയും ശിക്ഷയാണ് നടപ്പാക്കിയത്.