രാഖി മോള്‍ വധം: രണ്ടാം പ്രതി രാഹുല്‍ ഒളിയിടത്തില്‍നിന്നും പിടിയിലായി

Posted on: July 27, 2019 2:26 pm | Last updated: July 27, 2019 at 6:20 pm

തിരുവനന്തപുരം: അമ്പൂരിയിലെ രാഖി മോള്‍ വധക്കേസിലെ രണ്ടാം പ്രതി രാഹുല്‍ പിടിയില്‍. മലയിന്‍കീഴിലെ ഒളിയിടത്തില്‍ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് ഇപ്പോള്‍ പിടിയിലായ രാഹുല്‍. മുഖ്യപ്രതി അഖിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ ശേഷം മുങ്ങിയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. . സൈനികനായ അഖില്‍ ജോലി സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേസില്‍ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി അഖിലും രാഖിമോളും അടുപ്പത്തിലായിരുന്നു. അഖിലിന് മറ്റൊരു വിവാഹം കഴിക്കാന്‍ രാഖി മോള്‍ തടസം നിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരുമാസം മുമ്പ് കാണാതായ രാഖി മോളുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.