മഴ: ഭക്ഷണവും വെള്ളവുമില്ലാതെ ട്രെയിനില്‍ കുടുങ്ങി യാത്രക്കാര്‍; രക്ഷാപ്രവര്‍ത്തനത്തിന് സൈനിക ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടു

Posted on: July 27, 2019 1:05 pm | Last updated: July 27, 2019 at 6:38 pm

മുംബൈ: കനത്ത മഴയെ തുടര്‍ന്നു വെള്ളക്കെട്ടില്‍ കുടുങ്ങിയ മുംബൈ-കോലാപൂര്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനിലെ ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും പുറപ്പെട്ടു. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ട്രാക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്.

നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ യാത്രികര്‍ക്ക് ലഭിച്ചിട്ടില്ല.  അതേ സമയം രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലും മറ്റും വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഏക്‌നാഥ് ഗെയ്ക്‌വാദ് അറിയിച്ചു. ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങളെത്തും.

കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശമാകെ വെള്ളനിറഞ്ഞിരിക്കുകയാണ്. അതേ സമയം കനത്ത മഴ ഗതാഗത സംവിധാനങ്ങളെ രൂക്ഷമായി ബാധിച്ചു. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റണ്‍വേയിലെ കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 17 രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സര്‍വീസുകള്‍ വൈകി.ലോക്കല്‍ ട്രെയിനുകളില്‍ പലതും ഓട്ടം നിര്‍ത്തി