മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം ഐ തങ്ങള്‍ നിര്യാതനായി

Posted on: July 27, 2019 9:48 am | Last updated: July 27, 2019 at 11:57 am

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും ചന്ദ്രിക ദിനപത്രം മുന്‍ എഡിറ്ററുമായ എം ഐ തങ്ങള്‍(76) നിര്യാതനായി. രാവിലെ 9.30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഖബറടക്കം നാളെ രാവിലെ 7.30 ന് എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഉച്ചക്ക് പന്ത്രണ്ടുമണി മുതല്‍ എടവണ്ണ പത്തപ്പിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും. ശറഫുന്നിസയാണ് ഭാര്യ. രണ്ട് പുത്രിമാരും നാല് പുത്രന്മാരുമുണ്ട്.