Malappuram
പൂർവികരുടെ പാത മാതൃകയാക്കുക: പൊന്മള


ളിയാഉസ്സുന്ന അംജദീസ് അസോസിയേഷൻ കോട്ടക്കലിൽ സംഘടിപ്പിച്ച സ്വദ്‌റുറുശ്ശരീഅ മുഹമ്മദ് അംജദലി അനുസ്മരണ സമ്മേളനത്തിൽ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
കോട്ടക്കൽ: പൂർവികരുടെ ജീവിതം മാതൃകയാക്കി ദഅ്‌വാ പ്രവർത്തനം ശക്തിപ്പെടുത്താൻ പണ്ഡിതർ കർമരംഗത്ത് സജീവമാകണമെന്ന് മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ പ്രസ്താവിച്ചു. ളിയാഉസ്സുന്ന അംജദീസ് അസോസിയേഷൻ കേരള ഘടകം കോട്ടക്കലിൽ സംഘടിപ്പിച്ച സ്വദ്‌റുറുശ്ശരീഅ മുഹമ്മദ് അംജദലി അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി വിഷയാവതരണം നടത്തി. ശിഹാബുദ്ദീൻ അംജദി പാങ്ങ്, ഫൈസൽ അംജദി വെട്ടിച്ചിറ, യൂസുഫ് അംജദി കർണാടക, ഇസ്മാഈൽ അംജദി മുംബൈ പ്രസംഗിച്ചു. സയ്യിദ് സഹ്ൽ അംജദി മഗ്ഗെ, സയ്യിദ് റാഷിദ് ജിഫ്രി അംജദി ദുആക്ക് നേതൃത്വം നൽകി.