Connect with us

Gulf

ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാരെ നയതന്ത്ര പ്രതിനിധികള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ എണ്ണ ടാങ്കറിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കോണ്‍സുല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു. നാവികരുടെ മോചനത്തിന് നടപടികള്‍ തുടരുകയാണെന്ന് അദ്ദേഹം നാവികരെ അറിയിച്ചു. ഇതിനായുള്ള രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തയാറാക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ബ്രിട്ടന്‍ പിടികൂടിയ എണ്ണ ടാങ്കര്‍ ഗ്രേസ് ഒന്നിലെ നാലു നാവികരെ അറസ്റ്റു ചെയ്തതായുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടു. 24 ഇന്ത്യന്‍ നാവികരാണ് കപ്പലിലുള്ളത്.

ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ കുറച്ചു പേരും ബ്രിട്ടിഷ് കപ്പലിലുണ്ട്. ഗ്രേസ് 1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍. സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍, രണ്ടാഴ്ച മുന്‍പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നു മാറി ഗ്രേസ് 1 ഇറാനിയന്‍ ടാങ്കര്‍ റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.

Latest