മറക്കുക, പൊറുക്കുക എന്നതാണ് നയം, പ്രതികാരത്തിന്റെ രാഷ്ട്രീയം അജന്‍ഡയിലില്ല: യെദ്യൂരപ്പ

Posted on: July 26, 2019 11:01 pm | Last updated: July 27, 2019 at 11:05 am

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ 29ന് രാവിലെ 10ന് വിശ്വാസ വോട്ട് തേടുമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദ്യൂരപ്പ. മറക്കുക, പൊറുക്കുക എന്നതാണ് തന്റെ നയമെന്നും പ്രതികാരത്തിന്റെ രാഷ്ട്രീയം തന്റെ അജന്‍ഡയിലില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ യെദ്യൂരപ്പ വ്യക്തമാക്കി. 14 മാസത്തോളമായി സംസ്ഥാനത്ത് ഭരണ നിര്‍വഹണം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് ഞങ്ങള്‍ കാണിച്ചുതരാം.

പ്രധാന മന്ത്രി കിസാന്‍ യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്ന 6000 രൂപക്കു പുറമെ 4000 രൂപ കൂടി രണ്ട് ഗഡുക്കളായി ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും യെദ്യൂരപ്പ പറഞ്ഞു.