നടക്കാത്ത ലക്ഷ്യങ്ങള്‍ക്കായി പാക്കിസ്ഥാന്‍ മുന്നോട്ട് വരരുത്; ശക്തമായ തിരിച്ചടിയുണ്ടാകും

Posted on: July 26, 2019 12:55 pm | Last updated: July 26, 2019 at 3:15 pm

ന്യൂഡല്‍ഹി: നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ മുന്നോട്ടുപോകരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ സേന പതറാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ ദിനത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ദ്രാസില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ചടങ്ങില്‍ സംബന്ധിക്കാനായില്ല.