കോഴിക്കോട് മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു;നിരവധി പേര്‍ക്ക് പരുക്ക്

Posted on: July 26, 2019 10:36 am | Last updated: July 26, 2019 at 11:24 am

കോഴിക്കോട്: നഗരത്തില്‍ തൊണ്ടയാട് ജംഗ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 14ഓളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും നഗരത്തിലേക്ക് വരികയായിരുന്നു ബസ്

ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു.