Connect with us

National

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്; വീര സ്മരണയില്‍ രാജ്യം

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ കാര്‍ഗിലിലെ ഇന്ത്യന്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ പാക്ക് സൈന്യത്തെ തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്.  കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖക്ക് ഇരുഭാഗത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി.

ഏഴുമാസത്തിന് ശേഷമാണ് നുഴഞ്ഞു കയറ്റം ഇന്ത്യന്‍ സേനയുടെ കണ്ണില്‍പ്പെട്ടത്. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്നും മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പാക്ക് സൈന്യം അപ്പോഴേക്കും പിടിച്ചെടുത്തിരുന്നു
1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു.

മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു.

---- facebook comment plugin here -----

Latest